Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loka Kerala Sabha

Middle East and Gulf

പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​നാ​യി ലോ​ക കേ​ര​ള സ​ഭ​ ഇ​ട​പെ​ട​ണം: ബാ​ബു ഫ്രാ​ൻ​സീ​സ്

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തെ പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​യ വോ​ട്ട​വ​കാ​ശം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്ക് ലോ​ക കേ​ര​ള സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ഫി​റ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ​സ്) ക​ൺ​വീ​ന​റും എ​ൻ​സി​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ്.

അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ഭാ​ധ്യ​ക്ഷ​നാ​യ സ്പീ​ക്ക​റോ​ടും ആ​വ​ശ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​റ​ത്ത് പ​ഠ​നാ​വ​ശ്യ​ത്തി​ന് ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട​വ​കാ​ശം ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​മ്പി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കും ആ ​മാ​തൃ​ക​യി​ൽ വോ​ട്ട​വ​കാ​ശം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു വ​രു​ന്ന ആ​വ​ശ്യം.

നോ​ർ​ക്ക കെ​യ​ർ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മു​ൻ പ്ര​വാ​സി​ക​ളെ കൂ​ടെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഉ​ട​മ​യു​ടേ​യും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ലേ​ക്ക് തി​ര​ച്ച​യ​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വി​സ മാ​റ്റി മ​റ്റൊ​രു തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ / ഇ​ന്ത്യ​ൻ എം​ബ​സി ഇ​ട​പ​ട​ൽ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

 

NRI

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ര​ണ്ടാം ത​വ​ണ​യും ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം

ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യൂ​റോ​പ്യ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ സു​പ​രി​ചി​ത​നാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യെ പ്ര​തി​നി​ധീ​ക​രി​ക്കും. നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു. 

പി​ജി വി​ദ്യാ​ദ്യാ​സ​ത്തി​നു ശേ​ഷം1992​ല്‍ ജ​ര്‍​മ​നി​യി​ലെ​ത്തി​യ ശേ​ഷം ന​ഴ്സിം​ഗ് പ​ഠി​ച്ച് ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നൊ​പ്പം ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തി വ​രു​ന്നു.

കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളാ​യ ദീ​പി​ക, മ​ല​യാ​ള മ​നോ​ര​മ, മാ​തൃ​ഭൂ​മി, മം​ഗ​ളം, ദേ​ശാ​ഭി​മാ​നി തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളി​ലും വി​വി​ധ ചാ​ന​ലു​ക​ളി​ലും വാ​ർ​ത്ത​ക​ൾ ന​ൽ​കാ​റു​ണ്ട്.

യൂ​റോ​പ്പി​ലെ ജ​ന​റ​ല്‍ വാ​ര്‍​ത്ത​ക​ളും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ത്ത​ക​ളും കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളും അ​ദ്ദേ​ഹം റി​പ്പോ​ര്‍​ട്ട് ചെ​യ്തു വ​രു​ന്നു. വേ​ള്‍​ഡ് ക​പ്പ് ഫു​ട്ബോ​ള്‍, യൂ​റോ ക​പ്പ് തു​ട​ങ്ങി​യ​വ 2006 മു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.

യൂ​റോ​പ്പി​ല്‍ പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ ആ​ദ്യ മ​ല​യാ​ളം ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്താ മാ​ധ്യ​മ​മാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​നി​ന്‍റെ സ്ഥാ​പ​ക​നും മു​ഖ്യ​പ​ത്രാ​ധി​പ​രു​മാ​ണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും ന​ട​ത്തി​വ​രു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ക​ലാ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക, സം​ഘ​ട​നാ ത​ല​ങ്ങ​ളി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ജോ​സ്.

43 വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി 26 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ കേ​ര​ള ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ 2004ല്‍ ​കേ​ര​ള പീ​പ്പി​ള്‍​സ് ആ​ര്‍​ട്ട്സ് ക്ല​ബ് കൊ​ളോ​ണ്‍ (കെ​പി​എ​സി കൊ​ളോ​ണ്‍) എ​ന്ന പേ​രി​ല്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് ചാ​രി​റ്റി സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് അ​തി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്നു.

പ്ര​ശ​സ്ത ഗാ​യ​ക​രാ​യ എം.​ജി. ശ്രീ​കു​മാ​ര്‍, കെ.​എ​സ്. ചി​ത്ര, മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, അ​ഫ്സ​ല്‍, നാ​ദി​ര്‍​ഷാ, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​രെ ജ​ര്‍​മ​നി​യി​ലെ​ത്തി​ച്ച് സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മ​ല​യാ​ള സം​ഗീ​ത​ത്തെ ജ​ര്‍​മ​നി​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് ആ​സ്വ​ദി​ക്കാ​നും ജ​ര്‍​മ​ന്‍​കാ​ര്‍​ക്കു കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2018 ജൂ​ലൈ 31ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലെ​ത്തി ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് ജോ​ലി​യും പ​ഠ​ന സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും ഒ​രു മെ​മ്മോ​റാ​ണ്ടം ന​ല്‍​കി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ 2021 ഡി​സം​ബ​റി​ല്‍ ജ​ര്‍​മ​നി​യി​ലെ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യു​മാ​യി (ബി​എ) കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ര്‍​ക്ക​യു​മാ​യി തൊ​ഴി​ല്‍ പ​ഠ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ട്രി​പ്പി​ള്‍ വി​ന്‍ എ​ന്ന പേ​രി​ല്‍ നി​ല​വി​ല്‍ തു​ട​രു​ന്ന പ​ദ്ധ​തി ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

നി​ല​വി​ല്‍ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി പ്ര​സ് ക്ല​ബി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ടി​യാ​ണ്. ജ​ര്‍​മ​നി​യി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ കേ​ര​ള ജ​ര്‍​മ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ലെ 2007ലെ ​യൂ​റോ​പ്പി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ക​വി​ത​ക​ളും നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​ല​തും യു​ട്യൂ​ബി​ല്‍ ഹി​റ്റാ​ണ്.

ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം, ഇ​മി​ഗ്രേ​ഷ​ന്‍ പ​ഠ​ന​സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും നേ​രി​ട്ടും നി​ര​വ​ധി സെ​മി​നാ​റു​ക​ളും ഒ​പ്പം മോ​ഡ​റേ​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

2000 മു​ത​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സി​ല്‍ അം​ഗ​മാ​യും പി​ന്നീ​ട് ചെ​യ​ര്‍​മാ​ന്‍ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഡ​ബ്ല്യു​എം​സി ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ അ​തു​ല്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കി​യ​തു പ​രി​ഗ​ണി​ച്ച് സ്വ​ന്തം ഇ​ട​വ​ക​യാ​യ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക​യു​ടെ പു​ര​സ്കാ​രം ര​ണ്ടു ത​വ​ണ (2023, 2024) ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ഡൂ​യീ​സ്ബു​ര്‍​ഗ് ആ​സ്ഥാ​ന​മാ​യ ഡൂ​യീ​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സ​മ​ഗ്ര മാ​ധ്യ​മ പു​ര​സ്കാ​രം (2024), കൊ​ളോ​ണ്‍ ഫ്രെ​ഷ​നി​ല്‍ ആ​സ്ഥാ​ന​മാ​യ നി​ല​വ​റ​യു​ടെ 2024 ലെ ​മാ​ധ്യ​മ പു​ര​സ്കാ​രം, മാ​ധ്യ​മ​രം​ഗ​ത്തെ സം​ഭാ​വ​ന​യ്ക്കു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ 2025ലെ ​പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ർ​മ​നി​യി​ലെ ലി​ൻ​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2025 ലെ ​ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ​സ് ഹൈ​സ്കൂ​ളി​ന്‍റെ 2026ലെ ​മാ​ധ്യ​മ, സാ​മൂ​ഹ്യ സേ​വ​ന സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ജോ​ർ​ജി​യ​ൻ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 2024ലെ ​കോ​ട്ട​യം മാ​റ്റൊ​ലി തി​യ​റ്റേ​ഴ്സി​ന്‍റെ ഒ​ലി​വു​മ​ര​ങ്ങ​ൾ സാ​ക്ഷി എ​ന്ന നാ​ട​ക​ത്തി​ന് ഗാ​നം ര​ചി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. ഭാ​ര്യ ഷീ​ന ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ക്ക​ളാ​യ ജെ​ന്‍​സ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റും ജോ​യ​ല്‍ ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പ​ന വി​ദ്യാ​ര്‍​ഥി​യു​മാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചു​ങ്ക​പ്പാ​റ​യാ​ണ് സ്വ​ദേ​ശം. ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി കൊ​ളോ​ണി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​ട്ടാ​ങ്ങ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ്സ് ഹൈ​സ്കൂ​ള്‍ റി​ട്ട അ​ധ്യാ​പ​ക​ന്‍ പ​രേ​ത​നാ​യ കു​മ്പി​ളു​വേ​ലി​ല്‍ കെ.​ഒ. ജോ​സ​ഫി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

NRI

ജോ​യി ഇ​ട്ട​നെ മൂ​ന്നാം ത​വ​ണ​യും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: ജോ​യി ഇ​ട്ട​നെ മൂ​ന്നാം ത​വ​ണ​യും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​യി ഇ​ട്ട​ൻ, ഫൊ​ക്കാ​ന​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി കൂ​ടി​യാ​യാ​ണ്.

മു​ൻ എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള​തും ക​ഴി​ഞ്ഞ കേ​ര​ള ക​ൺ​വ​ൻ​ഷ​ന്‍റെ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ട് ടെം ​പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന്യൂ​യോ​ര്‍​ക് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ്, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ അ​മേ​രി​ക്ക കാ​ന​ഡ അ​തി​ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ മെ​മ്പ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

ലോ​ക കേ​ര​ള സ​ഭ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും.

NRI

പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദ​മാ​യി സി​ജി​ല്‍ പാ​ല​യ്ക്ക​ലോ​ടി ര​ണ്ടാം വ​ട്ട​വും ലോ​ക കേ​ര​ള സ​ഭ​യി​ലേ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​ക്കാ​രും നോ​ര്‍​ക്ക വ​കു​പ്പും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് ക്രി​യാ​ത്മ​ക​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി സി​ജി​ല്‍ പാ​ല​യ്ക്ക​ലോ​ടി​യെ ര​ണ്ടാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​റ​ച്ച ശ​ബ്ദം ന​യ​രൂ​പീ​ക​ര​ണ പ്ര​ക്രി​യ​യി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 125 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രു​ന്ന കേ​ര​ള​ത്തി​ന്‍റെ പൊ​തു ജ​നാ​ധി​പ​ത്യ വേ​ദി​യാ​യ ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​നം ഈ മാസം 29, 30, 31 തീ​യ​തി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

29ന് ​വൈ​കു​ന്നേ​രം ആ​റിന് പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ലോ​ക കേ​ര​ള സ​ഭ​യ്ക്ക് തു​ട​ക്ക​മാ​കും. 30, 31 തീ​യ​തി​ക​ളി​ല്‍ കേ​ര​ള നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ആ​ര്‍. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍​ത​മ്പി ഹാ​ളി​ല്‍ മേ​ഖ​ല അ​ടി​സ്ഥാ​ന ച​ര്‍​ച്ച​ക​ളും എ​ട്ട് വി​ഷ​യാ​ടി​സ്ഥാ​ന ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കും.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ലോ​ക കേ​ര​ള സ​ഭ രൂ​പീ​ക​രി​ച്ച​ത്.

കേ​ര​ള വി​ക​സ​ന​ത്തി​ന് ക്രി​യാ​ത്മ​ക നി​ര്‍​ദേശ​ങ്ങ​ളും സം​ഭാ​വ​ന​ക​ളും ന​ല്‍​കു​ന്ന​തി​നും പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ള്‍ മു​ഖ്യ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വി​ക​സി​ത പ്ലാ​റ്റ്‌​ഫോ​മാ​ണ് ലോ​ക കേ​ര​ള സ​ഭ.

അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സം​ഘാ​ട​ക​നും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് സി​ജി​ല്‍ പാ​ല​യ്ക്ക​ലോ​ടി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നാ​യ ഫോ​മാ​യു​ടെ ട്ര​ഷ​റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സി​ജി​ല്‍ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സീ​റോമ​ല​ബാ​ര്‍ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ്, യുഎ​സ്​എ പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ സ്ഥാ​പ​ക ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍, സാ​ക്ര​മെ​ന്‍റോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, കൈ​ര​ളി ടിവി റി​പ്പോ​ര്‍​ട്ട​ര്‍, മ​ല​യാ​ളി മ​ന​സ് വാ​രി​ക പ​ത്രാ​ധി​പ​ര്‍, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സാ​ക്ര​മെ​ന്‍റോ ട്ര​ഷ​റ​ര്‍, സീ​റോമ​ല​ബാ​ര്‍ ഷി​ക്കാ​ഗോ രൂ​പ​താ എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി മെ​മ്പ​ര്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍, സാ​ക്ര​മെ​ന്‍റോ ഇ​ന്‍​ഫന്‍റ് ജീ​സ​സ് ച​ര്‍​ച്ച് ട്ര​സ്റ്റി തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ന​യി​ക്കു​ന്ന​തി​ലു​ള്ള പാ​ട​വം ത​ന്‍റെ ക​ര്‍മ​പ​ഥ​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് സി​ജി​ല്‍.

ഫോ​മാ​യു​ടെ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലും ക​രു​ത്തു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഫൈ​നാ​ന്‍​സി​ല്‍ മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദ​മു​ള്ള സി​ജി​ല്‍ കാ​ലി​ഫോ​ര്‍​ണി​യ സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഫൈ​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്നു. അ​ഞ്ചാം​ലോ​ക കേ​ര​ള സ​ഭ​യി​ലെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദ​മാ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സി​ജി​ല്‍ പ​റ​ഞ്ഞു. നാ​ലാം സ​മ്മേ​ള​ന​ത്തി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക കേ​ര​ള സ​ഭ​യി​ല്‍ ഗൗ​ര​വ​ത​ര​മാ​യി ച​ര്‍​ച്ച ചെ​യ്ത പ്ര​വാ​സി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ഗു​ണ​ക​ര​മാ​യ വി​ധ​ത്തി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​തി​ല്‍ ന​ന്ദി​യു​ണ്ടെ​ന്ന് സി​ജി​ല്‍ പ​റ​ഞ്ഞു.

ഇ​തി​ന് പു​റ​മെ പ്ര​വാ​സി​ക​ളു​ടെ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ലോ​ക കേ​ര​ള സ​ഭ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യി​ന്‍ നി​ന്ന് ന​വ​കേ​ര​ള നി​ര്‍​മി​തി​ക്കൊ​പ്പം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കൊ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NRI

ലോ​ക കേ​ര​ള​സ​ഭ: അ​മേ​രി​ക്ക​യി​ൽ നി​ന്നും സോ​ണി അ​മ്പൂ​ക്ക​ൻ പ്ര​തി​നി​ധി

ഫി​ല​ഡ​ൽ​ഫി​യ: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യി​ൽ​നി​ന്നും സോ​ണി അ​മ്പൂ​ക്ക​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​മാ​സം 29, 30, 31 തീ​യ​തി​ക​ളി​ൽ കേ​ര​ള നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

സം​ഘ​ട​നാ രം​ഗ​ത്തും ടെ​ക്നോ​ള​ജി രം​ഗ​ത്തും ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച സോ​ണി അ​മ്പൂ​ക്ക​ൻ ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് ലോ​ക കേ​ര​ള സ​ഭ അം​ഗ​മാ​കു​ന്ന​ത്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക​ട്ടി​ന്‍റെ (കെ​എ​സി​ടി) പ്ര​വ​ർ​ത്ത​ക​നാ​ണ്.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും അ​ഡി​ഷ​ന​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്നു. ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ദ​മി ക​മ്മി​റ്റി അം​ഗ​വും "അ​ക്ഷ​ര ജ്വാ​ല' പ​രി​പാ​ടി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക​ട്ടി​ന്‍റെ (കെ​എ​സ​ടി) 2018 - 2020 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഡി​സ്ട്രി​ക്റ്റ് 51-

NRI

ലോ​ക കേ​ര​ള​സ​ഭ: ഇ​റ്റ​ലി​യി​ൽ നി​ന്ന് ബെ​ന്നി വെ​ട്ടി​യാ​ട​നും എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​യും സി.​ഐ. നി​യാ​സും പ്ര​തി​നി​ധി​ക​ൾ

റോം: ​ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം പ​തി​പ്പി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്ന് ബെ​ന്നി വെ​ട്ടി​യാ​ട​നും എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​യും സി.​ഐ. നി​യാ​സും പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ട‌ു​ക്കും.

ഈ 29 ​മു​ത​ൽ 31 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ലോ​ക കേ​ര​ള സ​ഭ ന​ട​ക്കു​ന്ന​ത്. 125 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 28 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ബെ​ന്നി മാ​ത്യു

തൃ​ശൂ​ർ അ​ന്ന​മ​ന​ട ഇ​ട​യാ​റ്റൂ​ർ പു​തു​ശേ​രി വെ​ട്ടി​യാ​ട​ൻ വീ​ട്ടി​ൽ മാ​ത്യു - ആ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബെ​ന്നി മാ​ത്യു ഇ​റ്റ​ലി​യി​ലെ അ​ലി​ക് ഇ​റ്റ​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​വും റോ​മി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഭാ​ര്യ: ലി​ജി.

എ​ബി​ൻ പ​രി​ക്കാ​പ്പ​ള്ളി​ൽ

ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ര​ക്ഷാ​ധി​കാ​രി എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​ണ്ണൂ​ർ ഇ​രി​ട്ടി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​രി​ക്കാ​പ്പ​ള്ളി​ൽ അ​ബ്രാ​ഹാ​മി​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജാ​ൻ​സി.

സി.​ഐ‌. നി​യാ​സ്

തൃ​ശൂ​ർ മാ​ള ചൊ​വ്വ​ര​ക്കാ​ര​ൻ വീ​ട്ടി​ൽ സി. ​കെ. ഇ​സ്മാ​യി​ലി​ന്‍റെ​യും ബീ​ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ് സി. ​ഐ. നി​യാ​സ്. ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചെ​യ​ർ​മാ​നും ഖ​ജാ​ൻ​ജി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ലെ റോ​മി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. ഭാ​ര്യ: രേ​ഷ്മ.

NRI

ഫി​റ കു​വൈ​റ്റ് "ലോ​ക കേ​ര​ള സ​ഭ - 2026 ച​ർ​ച്ച സ​മ്മേ​ള​നം' സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഫി​റ​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ) നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ​യി​ൽ "ലോ​ക കേ​ര​ള സ​ഭ - 2026 ച​ർ​ച്ച സ​മ്മേ​ള​നം' സം​ഘ​ടി​പ്പി​ച്ചു. ഫി​റ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി. ​ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റ സ്ഥാ​പ​ക ക​ൺ​വീ​ന​റും ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ലോ​ക കേ​ര​ള സ​ഭ അം​ഗം ബാ​ബു ഫ്രാ​ൻ​സീ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

NRI

സ​ജി​മോ​ൻ ആ​ന്‍റ​ണി​യും ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ൾ

തിരുവനന്തപുരം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ​ബ്‍​ദ​ന​യ​രൂ​പീ​ക​ര​ണ പ്ര​ക്രി​യ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ പൊ​തു ജ​നാ​ധി​പ​ത്യ വേ​ദി​യാ​യ കേ​ര​ള സ​ഭ അ​തി​ന്‍റെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി​യെ​യും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നെ​യും ലോ​ക​കേ​ര​ളാ സ​ഭാ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ള​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധം ശ​ക്തി പെ​ടു​ത്തു​ക, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സം​സ്ക​രി​ക വി​ഷ​യ​ങ്ങ​ൾ ഊ​ന്ന​ൽ ന​ൽ​കി പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ലോ​ക കേ​ര​ള സ​ഭാ രൂ​പി​ക​രി​ച്ചു അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മ്മേ​ള​നം ഈ മാസം 29, 30, 31 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​മ്പോ​ൾ 125 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഏ​കീ​ക​ര​ണം കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ഗ​വ​ൺ​മെ​ന്‍റ് കാ​ണു​ന്ന​ത്. ഈ മാസം 29ന് ​വൈ​കുന്നേരം ആറിന് നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി ​പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൽ​ഘ​ട​നം ചെ​യ്യും.

പ്ര​വാ​സി സ​മൂ​ഹ​ത്തെ കൂ​ടെ ഭ​ര​ണ​നി​ർ​വഹ​ണ​ത്തി​ലും വി​ക​സ​ന പ്ര​ക്രി​യ​യി​ലും സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​ക്കു​ന്ന​തി​ൽ കേ​ര​ള ഗ​വ​ൺ​മെന്‍റ് ന​ട​പ്പാ​ക്കി​യ ലോ​ക കേ​ര​ള സ​ഭ എ​ന്ന ആ​ശ​യം പ്ര​വാ​സ സ​മൂ​ഹ​ത്തി​ൽ വ​ള​രെ അ​ധി​കം മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ലോ​ക കേ​ര​ള സ​ഭ​യ്ക്ക് ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. ഫൊ​ക്കാ​ന അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അംഗങ്ങളാ​യ സോ​ണി അ​മ്പു​ക്ക​ൻ, അ​ഡ്വ. ല​ത മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും അ​ഞ്ചാം ലോ​ക കേ​ര​ളാ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ണ്ട്.

NRI

അ​ഞ്ചാം ലോ​ക​കേ​ര​ള​സ​ഭ​യി​ലേ​ക്ക് അ​മേ​രി​ക്ക​യി​ൽ​നി​ന്നും മി​ല്ലി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

 ഫി​ല​ഡ​ൽ​ഫി​യ: പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​കൃ​ത​മാ​യ ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യി​ൽ​നി​ന്നും മി​ലി ഫി​ലി​പ്പി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​നു​വ​രി മാ​സം 29,30,31 തീ​യ​തി​ക​ളി​ൽ ആ​യി കേ​ര​ള നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ആ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് മി​ലി ഫി​ലി​പ്പ്. അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2024-26 കാ​ല​ഘ​ട്ട​ത്തി​ലെ അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വു​മ​ൻ​സ് ഫോ​റം ചെ​യ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ലി ഫി​ലി​പ്പ് ന​ർ​ത്ത​കി​യും വാ​ഗ്മി​യും എ​ഴു​ത്തു​കാ​രി​യു​മാ​ണ്. വെ​സ്റ്റ് ചെ​സ്റ്റ​ർ സ്കൂ​ൾ സി​സ്റ്റ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വ് ഫി​ലി​പ്പ് ജോ​ണും മ​ക്ക​ൾ ഷി​ശീ​ര​യും നി​വെ​ദി​യും മ​ക്ക​ളാ​ണ്.

NRI

ലോക കേരള സഭ: കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കാ​ല്‍​ഗ​റി: ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് കാ​ന​ഡ​യി​ല്‍ നി​ന്നും ജോ​സ​ഫ് ജോ​ണ്‍ കാ​ല്‍​ഗ​റി അ​ഞ്ചാം പ്രാ​വ​ശ്യ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക കേ​ര​ള സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക മ​ഹാ സ​മ്മേ​ള​നം 2023ല്‍ ​ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന​പ്പോ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്ന വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ജോ​സ​ഫ് ജോ​ണ്‍. സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

1980 മു​ത​ല്‍ പോ​ത്ത​നാ​ട് ജ​യ് ഹി​ന്ദ് ആ​ര്‍​ട്‌​സ് & സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലൂ​ടെ തു​ട​ങ്ങി​യ ആ ​പ്ര​വ​ര്‍​ത്ത​നം പ​ന്നി​വി​ഴ സ​ന്തോ​ഷ് വാ​യ​ന​ശാ​ല, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്‍റെ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടി.

നി​ല​വി​ല്‍ കാ​ന​ഡ​യു​ടെ മ​ല​യാ​ളം മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, വി​ദേ​ശ​മ​ണ്ണി​ലും മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. 2009 - 2010 കാ​ല​ഘ​ട്ട​ത്തി​ല്‍ കാ​ല്‍​ഗ​റി മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

NRI

സ​ന്തോ​ഷ് ക​രി​മ്പു​ഴ വീ​ണ്ടും ലോ​ക കേ​ര​ള​സ​ഭാം​ഗം

സി​ഡ്നി: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക കേ​ര​ള​സ​ഭാം​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ വീ​ണ്ടും നാ​മ​നി​ർ​ദേ​ശം ചെ​യ്തു. തു​ട​ർ​ച്ച​യാ​യി ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സ​ന്തോ​ഷ് ക​രി​മ്പു​ഴ ലോ​ക കേ​ര​ള​സ​ഭ അം​ഗ​മാ​കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ സ​ന്തോ​ഷ് ക​രി​മ്പു​ഴ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ത്തി​ല​ധി​കം ഡോ​ക്യൂ​മെ​ന്‍റ​റി ഫി​ലി​മു​ക​ൾ​ക്ക് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ടു പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച അ​വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മെ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​വാ​ർ​ഡ്, കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, അ​ഴി​ക്കോ​ട് ഭാ​ഷ സ​മ​ന്വ​യ​വേ​ദി അ​വാ​ർ​ഡ്, ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്‌ പീ​പ്പി​ൾ ഓ​ഫ്‌ ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ അ​വാ​ർ​ഡ്, ക​ണ്ണൂ​ർ രാ​ജ​ൻ അ​വാ​ർ​ഡ്, പ്ര​വാ​സി ഭാ​ര​തി അ​വാ​ർ​ഡ്, മീ​ഡി​യ സി​റ്റി അ​വാ​ർ​ഡ് തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മാ​യി നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​യാ​ണ് സ​ന്തോ​ഷ് ക​രി​മ്പു​ഴ. കേ​ര​ള​ത്തി​ലെ മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളും പാ​ർ​ല​മെന്‍റ് - നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളും കേ​ര​ള സ​ർ​ക്കാ​ർ നാമനിർദേശം ചെ​യ്യു​ന്ന വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ലോ​ക​കേ​ര​ള സ​ഭ.

ഈ ​മാ​സം 29, 30, 31 തീ​യ​തി​ക​ളി​ൽ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലാ​ണ് ലോ​ക​കേ​ര​ള സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

Kerala

ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം പ​തി​പ്പ് 2026 ജ​നു​വ​രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം പ​തി​പ്പ് 2026 ജ​നു​വ​രി​യി​ല്‍ ന​ട​ക്കും. ജ​നു​വ​രി 29, 30,31 എ​ന്നീ തീ​യ​തി​ക​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ലോ​ക കേ​ര​ള​സ​ഭ ന​ട​ക്കു​ക.

29ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ലോ​ക കേ​ര​ള സ​ഭ അ​ഞ്ചാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം 30, 31 തീ​യ​തി​ക​ളി​ല്‍ നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ലാ​ണ് സ​മ്മേ​ള​ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക്ക.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ അ​വ​സാ​ന​ത്തെ ലോ​ക കേ​ര​ള സ​ഭ​യാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. നി​യ​മ സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന കാ​ല​യ​ള​വി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ ലോ​ക കേ​ര​ള സ​ഭ തി​യ​തി​ക​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സം അ​വ​ധി ന​ല്‍​കി ലോ​ക കേ​ര​ള സ​ഭ​യ്ക്കാ​യി നി​യ​മ​സ​ഭ വേ​ദി​യാ​കും. പ​ത്ത് കോ​ടി​യോ​ളം രൂ​പ​യാ​ണ് സ​മ്മേ​ള​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ നി​ന്ന് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.

ലോ​ക കേ​ര​ള സ​ഭ​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചാം പ​തി​പ്പി​ന്‍റെ ഷെ​ഡ്യൂ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക കേ​ര​ള സ​ഭ ചേ​രു​ന്ന​തി​ലൂ​ടെ പ്ര​വാ​സി​ക​ള്‍​ക്ക് എ​ന്ത് ഗു​ണ​മാ​ണു​ള്ള​ത് എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ഉ​യ​ര്‍​ത്തു​ന്ന​ത്.

Latest News

Up